തൃശൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

തൃശൂര്‍ കേച്ചേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് ( Black flag against Chief Minister in Thrissur ).
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന ഭീതിയെ തുടര്‍ന്ന് പൊലീസ് കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. വാഹനവ്യൂവം കുന്നംകുളം നഗരത്തിലൂടെ കടന്നു പോകുന്നതിന്റെ ഭാഗമായാണ് നടപടി.
നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കുന്നംകുളം പൊലീസ് കരുതല്‍ തടങ്കലിലാക്കി. കുന്നംകുളം നഗരസഭ കൗണ്‍സിലറും മണ്ഡലം പ്രസിഡന്റുമായ ബിജു സി.ബേബി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ പി.ഐ.തോമസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ റോഷിത് ഓടാട്ട് എന്നിവരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.
Story Highlights: Black flag against Chief Minister in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here