Advertisement

ബഫര്‍ സോണ്‍: പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എ കെ ശശീന്ദ്രന്‍

July 28, 2022
2 minutes Read

ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന വിമര്‍ശനവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സുപ്രിംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം 2019ല്‍ ഇറക്കിയ ഉത്തരവിന് പ്രസക്തിയില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഈ ഉത്തരവ് റദ്ദ് ചെയ്താലും ഇല്ലെങ്കിലും അതിന് യാതൊരു പ്രസക്തിയുമുണ്ടാകില്ല. സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത തീരുമാനങ്ങള്‍ സുപ്രിംകോടതി ഉത്തരവോടെ ഇല്ലാതാകും. ഇത് പ്രതിപക്ഷം മനസിലാക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധിക്കുന്നവര്‍ വസ്തുതകള്‍ മനസിലാക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. (buffer zone a k saseendran slams opposition )

അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇടത് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

Read Also: ക്യാമ്പസിനെ ഇളക്കി മറിച്ച് ചാക്കോച്ചൻ; ഒരിക്കൽ കൂടി വൈറലായി “ദേവദൂതർ പാടി..”

ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. സംരക്ഷിത വനത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഉത്തരവാണ് തിരുത്തുന്നത്. പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും.ബഫര്‍ സോണില്‍ സുപ്രിം കോടതയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം ഉയര്‍ന്നിരുന്നതിന് പിന്നാലെയാണ് ഉത്തരവ് തിരുത്തിയത്.

Story Highlights: buffer zone a k saseendran slams opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top