Advertisement

ഫണ്ട് തട്ടിപ്പെന്ന വാർത്ത നുണയെന്ന് ഡി.വൈ.എഫ്‌.ഐ

July 28, 2022
2 minutes Read

പി ബിജുവിന്റെ പേരിൽ ഫണ്ട്‌ തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന്‌ ഡി.വൈ.എഫ്‌.ഐ. മാധ്യമങ്ങൾ ഡി.വൈ.എഫ്‌.ഐയെ അപകീർത്തിപ്പെടുത്താൻ നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി ബിജുവിന്റെ പേര്‌ വലിച്ചിഴച്ച്‌ വ്യാജവാർത്ത നൽകുകയായിരുന്നുവെന്ന്‌ ജില്ലാ സെക്രട്ടറി ഷിജൂഖാൻ പറഞ്ഞു.

നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്ന ഹീനമായ തന്ത്രത്തിന്റെ ഭാഗമാണിത്‌. റെഡ് കെയര്‍ സെന്‍റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നത്‌. ഇങ്ങനെയൊരു മന്ദിരം വിഭാവനം ചെയ്യാൻ ഡി.വൈ.എഫ്‌.ഐയ്‌ക്കല്ലാതെ മറ്റാർക്കും കഴിയില്ല.

ഒരു പരാതിയും ഇതുമായി ബന്ധപ്പെട്ട്‌ ലഭിച്ചിട്ടില്ല. ചില മാധ്യമങ്ങൾ അവർക്ക്‌ കിട്ടുന്ന പരാതി എന്ന നിലയിൽ വാർത്തകൾ കൊടുക്കുകയായിരുന്നു. ഡി.വൈ.എഫ്‌.ഐയ്‌ക്ക്‌ ലഭിച്ച ഫണ്ടിൽ കൃത്യമായി കണക്കുകളും ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റുകളും ഉണ്ട്‌. ഓരോ കണക്കുകളും കൃത്യമായി കയ്യിലുണ്ട്‌. ഇത്‌ പരസ്യമായി തന്നെ പറയുമെന്നും ഷിജൂഖാൻ വ്യക്തമാക്കി.

Story Highlights: DYFI said that the news of fund fraud is a lie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top