എട്ട് വര്‍ഷത്തിനിടെ 22.05 കോടി അപേക്ഷകൾ; കേന്ദ്രം ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്രസർക്കാർ ജോലി നല്‍കിയത് 7.22 ലക്ഷം പേര്‍ക്ക്. 2014 മുതല്‍ എട്ടുവര്‍ഷത്തിനിടെയുള്ള കണക്കുകളാണ് പരിശോധിച്ചത്. ആകെ 22.05 കോടി പേരാണ് കേന്ദ്ര സർക്കാർ തൊഴിലിനായി അപേക്ഷിച്ചത്. 2014-2022 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യത്യസ്ത വകുപ്പുകളിലായി റിക്രൂട്ടിങ് ഏജന്‍സികള്‍ 7,22,311 ഉദ്യോഗാര്‍ഥികളെയാണ് ശുപാര്‍ശ ചെയ്തത്. കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങ് എഴുതി തയ്യാറാക്കിയ മറുപടിയിലൂടെ പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
38,850 പേരെയാണ് 2021-22 വര്‍ഷത്തില്‍ നിയമിച്ചത്. 2020-21 വര്‍ഷത്തില്‍ 78,555 ഉദ്യോഗാര്‍ഥികളേയും 2019-20 വര്‍ഷത്തില്‍ 1,47,096 പേരെയും നിയമിച്ചു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2018-19 വര്‍ഷത്തില്‍ 38,100, 2017-18ല്‍ 76,147, 2016-17 വര്‍ഷത്തില്‍ 1,01,333, 2015-16 വര്‍ഷത്തില്‍ 1,11,807 , 2014-15 വര്‍ഷത്തില്‍ 1,30,423 എന്നിങ്ങനേയും നിയമനങ്ങള്‍ നടന്നു.
22,05,99,238 അപേക്ഷകളാണ് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ലഭിച്ചത്. തൊഴില്‍ക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴില്‍ സൃഷ്ടിക്കുന്നതിനും കൂടിയാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. ഇതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പാർലമെന്റിൽ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here