Advertisement

ഐഎഎസുകാരും ഐപിഎസുകാരും വേണ്ട; പ്രധാന കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്ക് സ്വകാര്യമേഖലയില്‍ നിന്ന് നിയമനം

March 2, 2024
2 minutes Read
Recruitment from private sector to key central government posts

കേന്ദ്രസര്‍ക്കാരിലെ സുപ്രധാന തസ്തികകളിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കാനൊരുങ്ങി കേന്ദ്രം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 22 ഡയറക്ടര്‍മാരെയും ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക. നേരത്തെ ഈ തസ്തികകളിലേക്ക് സിവില്‍ സര്‍വീസില്‍ നിന്നുള്ളവരെയായിരുന്നു നിയമിക്കുന്നത്. സ്വകാര്യ മേഖലയില്‍ നിന്ന് വ്യക്തികളെ നിയമിക്കുന്നതിന് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അനുമതി നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക മേഖലയില്‍ പ്രാവീണ്യം ആവശ്യമുള്ള വകുപ്പുകളിലേക്കാണ് ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നോ സ്വകാര്യ മേഖലയില്‍ നിന്നോ ഈ നിയമനങ്ങള്‍ നടത്താം.

2018ൽ ആരംഭിച്ച ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ ജോയിൻ്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തലത്തിലാണ് റിക്രൂട്ട്‌മെൻ്റുകൾ നടക്കുന്നത്. പ്രത്യേക വൈദ​ഗ്ധ്യം ആവശ്യമുള്ള വകുപ്പുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനാണ് പുതിയ രീതി. ലാറ്ററൽ എൻട്രി സ്കീമിന് കീഴിൽ, സ്വകാര്യ മേഖലയിൽ നിന്നോ സംസ്ഥാന സർക്കാർ / സ്വയംഭരണ സ്ഥാപനങ്ങൾ / പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവയിൽ നിന്നോ ആണ് റിക്രൂട്ട്മെൻ്റുകൾ നടത്തുന്നത്.

Read Also : കാശി ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ, മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്‌ത്‌ അധികൃതർ

സാധാരണയായി, ജോയിൻ്റ് സെക്രട്ടറിമാർ, ഡയറക്ടർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നീ തസ്തികകൾ കൈകാര്യം ചെയ്യുന്നത് സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരാണ്. ഐഎഎസ്, ഐപിഎസ്, ഐഎഫ്ഒഎസ് എന്നിവയിൽ നിന്നാകും ഈ ഉദ്യോ​ഗാർത്ഥികൾ. 2018 ജൂണിലാണ്, പേഴ്സണൽ മന്ത്രാലയം 10 ​​ജോയിൻ്റ് സെക്രട്ടറി റാങ്ക് തസ്തികകളിലേക്ക് ആദ്യമായി ലാറ്ററൽ എൻട്രി മോഡ് വഴി അപേക്ഷ ക്ഷണിച്ചത്.. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് നടത്തിയത്. 10 ജോയിൻ്റ് സെക്രട്ടറിമാരും 28 ഡയറക്ടർ/ഡെപ്യൂട്ടി സെക്രട്ടറിമാരും ഉൾപ്പെടെ 38 സ്വകാര്യ മേഖലയിലെ വിദഗ്ധർ ഇതുവരെ സർവീസിൽ ചേർന്നു.
2021 ഒക്ടോബറിൽ കമ്മീഷൻ വീണ്ടും 31 ഉദ്യോഗാർത്ഥികളെ ജോയിൻ്റ് സെക്രട്ടറിമാരായും ഡയറക്ടർമാരായും വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ ഡെപ്യൂട്ടി സെക്രട്ടറിമാരായും നിയമിക്കുന്നതിന് ശുപാർശ ചെയ്തു. നിലവിൽ, എട്ട് ജോയിൻ്റ് സെക്രട്ടറിമാരും 16 ഡയറക്ടർമാരും ഒമ്പത് ഡെപ്യൂട്ടി സെക്രട്ടറിമാരും ഉൾപ്പെടെ 33 സ്പെഷ്യലിസ്റ്റുകൾ പ്രധാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നുണ്ട്.

Story Highlights: Recruitment from private sector to key central government posts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top