പോലീസ് സ്റ്റേഷനിൽ പാട്ട് പാടി താരമായി കുഞ്ഞുഗായകൻ; രസകരമായ കാഴ്ച്ച

സോഷ്യൽ മീഡിയയിൽ സജീവമാണ് കേരള പോലീസ്. രസകരമായ പല വീഡിയോകളും ട്രോളുകളും അവർ ഈ പേജിലൂടെ പങ്കുവെക്കാറുണ്ട്. വളരെ പെട്ടന്നാണ് ഇതിലെ വീഡിയോസ് വൈറലാകാറുണ്ട്.
സാമൂഹിക ബോധവൽക്കരണവും റോഡിലെ നിയമങ്ങളെ പറ്റി ആളുകൾ അറിയേണ്ട കാര്യങ്ങളുമൊക്കെ രസകരമായ തമാശകളിലൂടെയാണ് കേരള പോലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവെയ്ക്കപ്പെടാറുള്ളത്.
ഇപ്പോൾ കേരള പോലീസ് പങ്കുവെച്ച രസകരമായ ഒരു വിഡിയോയാണ് വൈറലാവുന്നത്. പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ ഒരു കുഞ്ഞു ഗായകൻ പാടുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യാദവ് എന്ന കുഞ്ഞു ഗായകനാണ് വീഡിയോയിലെ താരം. നാട്ടുകൽ പോലീസ് സ്റ്റേഷനിലെ അലങ്കാര മത്സ്യങ്ങളെ കാണാനെത്തിയതായിരുന്നു ഈ കുഞ്ഞു കലാകാരൻ.
ഇതിനിടയിലാണ് യാദവ് അതിമനോഹരമായ ഒരു നാടൻ പാട്ട് പോലീസുകാർക്ക് വേണ്ടി പാടിക്കൊടുത്തത്. പാട്ടിനൊപ്പം ഈ കൊച്ചു ഗായകന് താളം പിടിക്കാനായി ചെറിയ സ്റ്റൂൾ നീക്കിക്കൊടുക്കുന്ന പോലീസുകാരെയും വിഡിയോയിൽ കാണാം. നേരത്തെ ഫ്‌ളവേഴ്‌സ് ടിവിയുടെ ഉപ്പും മുളകും പരമ്പരയിലെ പാറുക്കുട്ടിയും കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ താരമായി മാറിയിരുന്നു.
Story Highlights: kerala police viral video of little singer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here