പ്രധാനപ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നു; കിരണിന്റെ മരണത്തിൽ പൊലീസിനെതിരെ ബന്ധുക്കൾ

ആഴിമലയിലെ കിരണിന്റെ മരണത്തിൽ പൊലീസിനെതിരെ ബന്ധുക്കൾ. പ്രധാനപ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ഡിഎൻഎ പരിശോധനാഫലം വരുന്നതിന് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്തത് ദുരൂഹമാണ്. കിരണിന്റേത് കൊലപാതകം തന്നെയെന്ന് പിതാവ് മധു ട്വന്റിഫോറിനോട് പറഞ്ഞു.
കിരണിന്റെ മൃതദേഹം വിട്ടു കിട്ടാൻ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്നാട് പോലീസിനെ സമീപിക്കും. തമിഴ്‌നാട്ടിലെ ഇരയിമ്മൻ തുറയിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റെ തന്നെയെന്ന് ഇന്നലെ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. വേഗത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകാനാണ് പൊലീസ് നീക്കം. നിലവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജിലാണ് കിരണിന്റെ മൃതദേഹമുള്ളത്. തമിഴ്നാട് പൊലീസിൽ നിന്നു വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസ് ശേഖരിക്കും.
പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടി കൊണ്ട് പോയി മർദ്ദിച്ചെന്നും, മർദ്ദനം ഭയന്ന് ഓടിയപ്പോൾ കാൽവഴുതി കടലിൽ വീണതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കേസിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വന്ന കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.
Read Also:കിരണിന്റെ മൃതദേഹം വിട്ടുകിട്ടാൻ വിഴിഞ്ഞം പോലീസ് ഇന്ന് തമിഴ്നാട് പോലീസിനെ സമീപിക്കും
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കിരണിൻ്റേത് തന്നെയെന്ന് വ്യക്തമായത്. നാഗർകോവിൽ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. നേരത്തെ മൃതദേഹത്തിന്‍റെ കൈയിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: Relatives against police in Kiran’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here