Advertisement

വയനാട് കൽപറ്റയിൽ സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം

July 28, 2022
Google News 1 minute Read
Swift bus collided with a car in Wayanad

വയനാട് കൽപറ്റയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്തെ ലൈറ്റ് തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. മറ്റൊരു വാഹനം മുന്നറിയിപ്പില്ലാതെ റോഡ് മുറിച്ച് കടന്നതാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. കാർ ബ്രേക്കിട്ടതിന് പിന്നാലെ ബസ് നിർത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം വിടുകയായിരുന്നു. ബസിന്റെ മുൻഭാഗത്തെ ലൈറ്റ് തകർന്നു. ബസിൽ യാത്രക്കാർ കുറവായിരുന്നു.

Story Highlights: Swift bus collided with a car in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here