Advertisement

KSRTC സ്വിഫ്റ്റ് ബസ് ബുക്ക്‌ ചെയ്തവർക്ക് സാധാരണ ബസ്; കൊല്ലത്ത് പ്രതിഷേധവുമായി യാത്രക്കാർ

April 11, 2025
Google News 2 minutes Read

ദീർഘദൂര യാത്രയ്ക്ക് KSRTC സ്വിഫ്റ്റ് ബസ് ബുക്ക്‌ ചെയ്തവർക്ക് സാധാരണ ബസ് അനുവദിച്ചതായി പരാതി. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ബസ് ബുക്ക്‌ ചെയ്ത 7 പേർക്കാണ് സാധാരണ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യേണ്ടി വന്നത്. 93 വയസുള്ള വയോധിക ഉള്‍പ്പടെയുള്ളവർക്കാണ് ദുരനുഭവം.

ഇവർക്ക് ഈ ബസിൽ ഉള്ള യാത്ര ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ടിക്കറ്റ് ബുക്ക്‌ ചെയ്ത സജീവ് ലാൽ ട്വന്റിഫോറിനോട് പറഞ്ഞു. തൃശ്ശൂരിലേക്ക് ഉള്ള യാത്ര മധ്യേ കൊല്ലത്ത് ഇറങ്ങിയാണ് യാത്രക്കാർ പ്രതിഷേധിച്ചത്. പകരം വണ്ടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ എല്ലാം ഇറങ്ങുകയായിരുന്നു.

Read Also: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഔദ്യോഗികമായി ഏറ്റെടുത്ത് സര്‍ക്കാര്‍

കുറച്ചധികം നാളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനമായി പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രതിഷേധം ആദ്യമായാണ് നടത്തുന്നത്. സാധാരണ ബസ് അനുവദിച്ചത് ചോദ്യം ചെയ്താണ് യാത്രക്കാര്‍ പ്രതിഷേധിക്കുന്നത്. ബസിന് സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറും കണ്ടക്ടറുമാണ്. എന്നാല്‍ അനുവദിച്ചിരിക്കുന്നത് സാധാരണ ബസാണ്. സ്റ്റാന്‍ഡില്‍ നിന്ന് അനുവദിച്ചിരിക്കുന്ന ബസ് ഉപയോഗിച്ച് മാത്രമേ സര്‍വീസ് നടത്താനാകൂവെന്നാണ് യാത്രക്കാരോട് കണ്ടക്ടര്‍ പറഞ്ഞത്.

7.30നാണ് തിരുവനന്തപുരത്ത് നിന്ന് ബസ് എടുത്തത്. ഓരോ സ്‌റ്റോപ്പിലും ബസ് നിര്‍ത്തി ആളുകളെ കയറ്റിയാണ് ബസ് സര്‍വീസ് നടത്തുന്നതെന്ന് യാത്രക്കാരി പ്രതികരിച്ചു. ഇതിനിടെ ബസ് എടുത്ത് പൊക്കോളാന്‍ സ്റ്റാന്‍ഡില്‍ നിന്ന് പറഞ്ഞതായി കണ്ടക്ടര്‍ പറയുന്നു.

Story Highlights : Regular bus provided to those who booked KSRTC Swift bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here