Advertisement

ഇന്ന് കര്‍ക്കിടക വാവ്: പിതൃസ്മരണയില്‍ ബലിതര്‍പ്പണം നടത്തി വിശ്വാസികള്‍

July 28, 2022
Google News 1 minute Read

ഇന്ന് കർക്കിടവാവ്. പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുകയാണ്. വർക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചയോടെ ബലി തർപ്പണം ആരംഭിച്ചു. (today karkidaka vavubali )

ബലിതർപ്പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതൽ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിച്ചിരുന്നു. ഇന്ന് വെളുപ്പിന് മുതൽ ആലുവയിലെ 80 ബലിത്തറകളിൽ വിശ്വാസികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

Read Also: എ.കെ.ജി സെന്റർ ആക്രമണ കേസ്; ക്രൈംബ്രാഞ്ച് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

കൊവിഡും പ്രളയവും മൂലം കഴിഞ്ഞ വർഷങ്ങളിൽ വാവുബലി തർപ്പണം പൊതുയിടങ്ങളിൽ ഉണ്ടായിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിങ്ങിയതോടെയാണ് വിപുലമായ സൗകര്യങ്ങൾ ദേവസ്വങ്ങൾ ഒരുക്കിയത്. ആലുവ മണപ്പുറത്ത് 80 ബലിത്തറകളാണ് ദേവസ്വം ബോർഡ് സജ്ജമാക്കിരിക്കുന്നത്. മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പിതൃകർമങ്ങൾ നടക്കുന്നത്. തിരുനെല്ലി ക്ഷേത്രത്തിലും പുലർച്ചെ മുതൽ വലിയ ഭക്ത ജനത്തിരക്കാണ്. അരലക്ഷം പേർ പിതൃകർമ്മങ്ങൾക്ക് എത്തുമെന്നാണ് കരുതുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും ഭക്തജനങ്ങൾ മാസ്ക് ധരിക്കുകയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്നുമാണ് നിർദേശം.

Story Highlights: today karkidaka vavubali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here