അമ്പൂരി പഞ്ചായത്തില്‍ വിഇഒ തട്ടിയെടുത്തത് അരക്കോടി; അഴിമതിയുടെ തെളിവുകള്‍ ട്വന്റിഫോറിന്; 24 എക്‌സ്‌ക്ലൂസിവ്

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പദ്ധതി ഫണ്ടില്‍ നിന്നും തട്ടിച്ചെടുത്തത് അരക്കോടി രൂപ. കുടുംബശ്രീ ജില്ലാ മിഷന്റേയും ലോക്കല്‍ ഫണ്ട് ഓഡിറ്റിലുമാണ് തിരിമറി കണ്ടെത്തിയത്. അഴിമതിയുടെ തെളിവുകള്‍ ട്വന്റിഫോറിന് ലഭിച്ചു. (veo corruption amboori panchayat 24 exclusive)
മന്ത്രി ഇടപെട്ടിട്ടും തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്ക് അവസാനമാകുന്നില്ലെന്നാണ് അമ്പൂരി ഗ്രാമപഞ്ചായത്തില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തലസ്ഥാന ജില്ലയിലെ മലയോര ഗ്രാമപഞ്ചായത്തായ അമ്പൂരിയില്‍ കുടുംബശ്രീ ഫണ്ടില്‍ നിന്നും 34 ലക്ഷം രൂപയും ഭവന നിര്‍മാണത്തിനും പുനരുദ്ധാരണ പദ്ധതികള്‍ക്കുമുള്ള 19 ലക്ഷം രൂപയുമാണ് വിഇഒ വകമാറ്റി സ്വന്തമാക്കിയത്.
Read Also: പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന് ദാരുണാന്ത്യം
പെരുങ്കടവിള ബ്ലോക്കില്‍ ഉള്‍പ്പെടുന്ന അമ്പൂരി ഗ്രാമപഞ്ചായത്തിലെ വിഇഒ ദിനുവാണ് തട്ടിപ്പിന് പിന്നില്‍. കുടുംബശ്രീയുടെ പഞ്ചായത്തുതല സംവിധാനമായ സിഡിഎസ് അക്കൗണ്ട് പരിശോധിച്ച കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് തിരിമറി കൈയോടെ പിടിച്ചത്. 2020-21 വര്‍ഷക്കാലത്തെ ലോക്കല്‍ ഫണ്ടില്‍ മതിയായ രേഖകളില്ലാതെ 19 ലക്ഷം ചെലവഴിച്ചതായും കണ്ടെത്തി. സംഭവം അതീവ ഗൗരവതരമാണെന്നും അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അമ്പൂരി പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാര്‍ ജില്ലാ അധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ട്.
Story Highlights: veo corruption amboori panchayat 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here