Advertisement

യു.എ.ഇ കോൺസുലേറ്റ് വഴി മുഖ്യമന്ത്രിയുടെ ബാഗേജ് അയച്ചത് വീഴ്ച: കേന്ദ്രസർക്കാർ

July 29, 2022
Google News 2 minutes Read
center against pinarayi vijayan diplomatic bag issue

മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ളവർ വിദേശ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രോട്ടോകാൾ ലംഘനമെന്ന് കേന്ദ്ര സർക്കാർ. ബാഗേജുകൾ വിദേശത്ത് എത്തിക്കുവാൻ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും അനുമതി ഇല്ലാതെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻസിംഗ് പാർലിമെന്റിൽ അറിയിച്ചു. ( center against pinarayi vijayan diplomatic bag issue )

വിദേശ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്താൻ കേരള സർക്കാർ കേന്ദ്രത്തിൽ നിന്നും നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാഗേജുകൾ വിദേശത്ത് എത്തിക്കുവാൻ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായം തേടിയതും കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ്.

നിലവിലെ പ്രോട്ടോക്കാൾ മാർഗ നിർദ്ദേശമനുസരിച്ചു വിദേശവുമായി ബന്ധപ്പെട്ട ഏതു ഔദ്യോഗിക നടപടികളും നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെ മാത്രമാണ്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ പ്രതിനിധികളുടെ പരിപാടി നടത്താൻ പാടില്ല എന്നും കേന്ദ്രം വ്യക്തമാക്കി.

Read Also: ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

എന്നാൽ കേരള സർക്കാർ നടത്തിയ പ്രോട്ടോക്കോൾ ലംഘനത്തിനെ കുറിച്ച് കേന്ദ്രം ഇതുവരെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ലോകസഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് വിദേശകാര്യ സഹ മന്ത്രി രാജ്കുമാർ രഞ്ജൻസിംഗ് മറുപടിയിൽ പറയുന്നു.

Story Highlights: center against pinarayi vijayan diplomatic bag issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here