ബാലഭാസ്‌ക്കറിന്റേത് അപകടമരണം തന്നെയെന്ന് കോടതി; ഹര്‍ജി കോടതി തള്ളി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയെന്ന് കോടതി. അപകട മരണവുമായി ബന്ധപ്പെട്ട പുനരന്വേഷണ ഹര്‍ജി കോടതി തള്ളി. സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച തിരുവനന്തപുരം സിജെഎം കോടതിയാണ് ഹര്‍ജി തള്ളിയത്.
സിബിഐ റിപ്പോര്‍ട്ട് തള്ളി തുടന്വേഷണം നടത്തണമെന്നായിരുന്നു ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ആവശ്യം. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അടക്കമുള്ള പല വിഷയങ്ങളും അന്വേഷണ സംഘം വിട്ടുകളഞ്ഞുവെന്നായിരുന്നു ഹര്‍ജി. കൂടാതെ കേസില്‍ പരിശോധിക്കാതെ വിട്ടുപോയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ സിബിഐ സംഘത്തെ ഉള്‍പ്പെടുത്തണമെന്നും കുടുംബം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ അപകടമരണമാണെന്ന കണ്ടെത്തല്‍ കോടതി അംഗീകരിക്കുകയായിരുന്നു.
Read Also: ഇടുക്കിയില്‍ നേരിയ ഭൂചലനം; രണ്ടു തവണ ഭൂചലനമുണ്ടായെന്ന് റിപ്പോര്‍ട്ട്
സ്വര്‍ണക്കടത്ത് സംഘത്തിന് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ പിതാവ് കെ.സി.ഉണ്ണി ഉറച്ചുനില്‍ക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന പ്രകാശ് തമ്പി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ കുടുംബം ഉറച്ചുനില്‍ക്കുന്നത്. അതിനാല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights: Court says that balabhaskar death was an accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here