ഒട്ടും ഭംഗിയില്ലാതെ വൃത്തിഹീനമായി കിടന്ന ഗ്രാമത്തെ വർണാഭമാക്കി; നിറങ്ങളിൽ ഒളിപ്പിച്ച “മഴവിൽ ഗ്രാമം”…

എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമാണ് ഇന്തോനേഷ്യ. കാഴ്ചകളും കൗതുകങ്ങളും നിറഞ്ഞ നിരവധി സ്ഥലങ്ങളാണ് അവിടെ ഉള്ളത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് ഇൻഡോനേഷ്യയിലെ അതിമനോഹര ഗ്രാമത്തിന്റെ ചിത്രങ്ങളാണ്. റെയിൻബോ വില്ലേജ് എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. ചിത്രങ്ങളിൽ തന്നെ സഞ്ചാരികളെ മയക്കുന്ന ഈ ഗ്രാമം തേടി നിരവധി ആളുകളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. പ്രദേശവാസികളാണ് റെയിൻബോ വില്ലേജിന്റെ പിറവിയ്ക്ക് പിന്നിൽ. ഒട്ടും ഭംഗിയില്ലാതെ വൃത്തിഹീനമായി കിടന്ന ഗ്രാമത്തെ പ്രദേശവാസികൾ ചേർന്ന് വർണാഭമാക്കി തീർത്തു. ഇന്ന് ലോകത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മഴവില്ല് ഗ്രാമം.
ഈ ഭൂമി അത്രമേൽ സുന്ദരമെന്ന് തോന്നിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ ഉള്ളത്. കണ്ണിനും മനസ്സിനും കുളിർമയേകുന്ന അതിമനോഹര കാഴ്ചകൾ. പല വർണങ്ങളാൽ പൊതിഞ്ഞ ഇവിടം സ്വർഗ ഭൂമിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്തോനേഷ്യയിലെ കപുംങ് പെലാങ്കി എന്ന ഗ്രാമമാണ് റെയിൻബോ വില്ലേജ് ആക്കിമാറ്റിയത്. ഗ്രാമത്തിനകത്തെ വീടുകളും വീഥികളും പല നിറങ്ങളിൽ അലങ്കരിച്ചത് കാണേണ്ട കാഴ്ച്ച തന്നെയാണ്. 320 ഗ്രാമങ്ങളാണ് ഇവിടെ ഉള്ളത്. പല നിറത്തിൽ അലങ്കരിച്ച ഇവിടുത്തെ വീഥികളിൽ ചുവർചിത്രങ്ങൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്.
ഗ്രാമവാസികളുടെ ഈ ശ്രമത്തിന് സർക്കാരും കൂടെ നിന്നു. 20000 ഡോളറാണ് സർക്കാർ ഇതിനായി ധനസഹായം നൽകിയത്. സഞ്ചാരികൾ മാത്രമല്ല, ഫോട്ടോഗ്രാഫേർസും ഈ ഗ്രാമം തേടി എത്താറുണ്ട്. ഗ്രാമത്തിന്റെ മാറ്റം സഞ്ചാരികളുടെ ഒഴുക്കിന് കാരണമായി. ഇതോടെ ടൂറിസത്തിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നൽകിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here