Advertisement

കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു

July 29, 2022
Google News 2 minutes Read
25 crore allotted Karuvannur Bank

കരുവന്നൂർ ബാങ്കിന് 25 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. മുഖ്യമന്ത്രിയുമായി സംസാരിച്ചു. പ്രശ്‌നങ്ങൾ ഉണ്ടായ ആളുകൾക്കൊപ്പമാണ്. തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്നും ആർ.ബിന്ദു പറഞ്ഞു ( 25 crore allotted Karuvannur Bank ).

ഈ പണം കൊണ്ട് പ്രത്യേക പാക്കേജ് ഉണ്ടാക്കി നിക്ഷേപകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. ബാങ്കിനെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണ്. ഇന്നലെ താൻ നടത്തിയ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു. തന്റെ മണ്ഡലത്തിലെ വിഷയമായത് കൊണ്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നത്. നിക്ഷേപകർക്കൊപ്പമാണ് താനെന്നും ആർ.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച തു​ക കി​ട്ടാ​ത്ത​തി​നാ​ൽ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്ന ഫി​ലോ​മി​ന​യു​ടെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് പ​ണം ന​ൽ​കി​യെന്ന​ മ​ന്ത്രി ആ​ർ. ബി​ന്ദുവിന്റെ പ്രസ്താവന വിവാദത്തിനും വിമർശനത്തിനും വഴിവെച്ചിരുന്നു. വ്യാ​ഴാ​ഴ്ച തൃ​ശൂ​ർ പ്ര​സ്​ ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് രോ​ഗി​ക്ക് അ​ത്യാ​വ​ശ്യം പ​ണം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​താ​യി മ​ന്ത്രി ആ​ർ.ബി​ന്ദു പ​റ​ഞ്ഞ​ത്.

Story Highlights: Minister Dr. R. Bindu said that 25 crore rupees will be allotted to Karuvannur Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here