അമ്മയുടെ പ്രായമുള്ള ആർ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓർക്കണം, ജെന്‍ x ആല്‍ഫ കിഡ്‌സ് പൊളിറ്റിക്കല്‍ കറക്ട്‌നസ് കാര്യത്തില്‍ മാതൃക: രാഹുൽ മാങ്കൂട്ടത്തിൽ

അമ്മയുടെ പ്രായമുള്ള ആർ ബിന്ദു സ്വന്തം വകുപ്പ് ഏതെന്ന് ഇടയ്ക്ക് ഓർക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അക്കാദമിക്കായി മന്ത്രി മറുപടി പറയണം. അൺ പാർലമെന്ററിയി ആയി ഒരു വാക്ക് പോലും സഭയിൽ പറഞ്ഞില്ല. പരിഹാസ്സവും പുച്ഛവും നിറഞ്ഞ രീതിയിലായാണ് മന്ത്രി പ്രതികരിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു.
ആശ പ്രവർത്തകരുടെ വേതനത്തിൽ ആരോഗ്യ മന്ത്രി എന്ത് കൊണ്ട് രേഖ സഭയിൽ വച്ചില്ല. സിക്കിമിൽ ആശാ പ്രവർത്തകരുടെ വേതനം സംബന്ധിച്ചു വീണാ ജോർജ് പറഞ്ഞതിന് തെളിവ് ആവശ്യംപ്പെട്ടു. സഭാ സമ്മേളനം കഴിയും വരെ മറുപിടി കിട്ടിയില്ല.
കയ്യിൽ ഉണ്ടെന്നു അവകാശപ്പെട്ട രേഖ എവിടെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. തന്റെ വൺ എ നോട്ടീസ് നു മന്ത്രി വീണാ ജോർജ് മറുപടി നൽകിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
ചീഫ് സെക്രട്ടറി ത്വക്കിന്റെ നിറത്തിന്റെ പേരിൽ അമാനിക്കപ്പെടുന്നു. 100% സാക്ഷരതയുള്ള കേരളത്തിൽ ചീഫ് സെക്രട്ടറി പോലും തൊലിയുടെ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നു. ഇത് ഏതുതരം പുരോഗമനമാണ്.
ലഹരിയുടെ വിഷയത്തിലും വയലന്‍സ് വിഷയത്തിലും പലപ്പോഴും സമൂഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പുതിയ തലമുറയുണ്ടല്ലോ, ജെന്‍ x എന്നും ആല്‍ഫ കിഡ്‌സ് എന്നും ഒക്കെ വിളിക്കുന്ന കുട്ടികള്‍, അവര്‍ ഈ പൊളിറ്റിക്കല്‍ കറക്ട്‌നസ് കാര്യത്തില്‍ മുതിര്‍ന്ന തലമുറക്ക് ഒരു മാതൃകയാണ്. ഇന്നത്തെ തലമുറ ശരീരഘടനയുടെ പേരിൽ വട്ടപ്പേരുകൾ ഇല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.
അവരെ മുതിർന്നവർ മാതൃകയാക്കണം. ഒരുതരത്തിലും അംഗീകരിക്കപ്പെട്ടുകൂടാത്ത സമീപനമാണ് ശാർദാ മുരളീധരന് നേരിടേണ്ടി വന്നിട്ടുള്ളതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു.
Story Highlights : Rahul Mamkootathil against r bindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here