അപ്രതീക്ഷിതമായി പൊലീസെത്തി; ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി പ്രതി

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അപ്രതീക്ഷിത നീക്കവുമായി പ്രതി. പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ചുതന്നെ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു ഇയാൾ. മീത്തലെ എള്ളുപറമ്പിൽ തറവട്ടത്ത് ഷമീർ ആണ് പൊലീസ് എത്തിയപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ( police came unexpectedly; Accused threatened to commit suicide )
Read Also: അർദ്ധരാത്രി സിസിടിവിയിൽ യുവതി നടന്നുപോകുന്ന ദൃശ്യങ്ങൾ; സമയോചിതമായ ഇടപെടലിലൂടെ കേരള പൊലീസ്
ഇർഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇർഷാദിന്റെ കുടുംബത്തിന്റെ മൊഴിയനുസരിച്ചാണ് പൊലീസ് ഷമീറിൻ്റെ വീട്ടിലെത്തിയത്. അപ്പോഴായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള പ്രതിയുടെ ആത്മഹത്യാശ്രമം. ഭീഷണി മുഴക്കിയതിന് ശേഷം ഷമീർ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
Story Highlights: police came unexpectedly; Accused threatened to commit suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here