Advertisement

പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് എം.എൽ.എയ്ക്ക് സുപ്രിം കോടതിയുടെ വിലക്ക്

July 29, 2022
3 minutes Read
Road Rage Case, Supreme Court bans Odisha MLA from attending public events

റോഡിലെ നിയമലംഘനത്തിന്റെ പേരിൽ ഒരു വർഷത്തേയ്ക്ക് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് എം.എൽ.എയെ സുപ്രിം കോടതി വിലക്കി. ഒഡിഷയിൽ നിന്നുള്ള എം.എൽ.എ പ്രശാന്ത് കുമാർ ജ​​‍​ഗ്‍ദേവിനാണ് ഒരു വർഷത്തേയ്ക്ക് പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. കേസിലെ ജാമ്യ വ്യവസ്ഥയിലാണ് കോടതിയുടെ നിർദ്ദേശം. ( Road Rage Case, Supreme Court bans Odisha MLA from attending public events )

എം.എൽ.എ പ്രശാന്ത് കുമാർ ജ​​‍​ഗ്‍ദേവ് ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ ഒരു വർഷത്തേക്ക് തന്റെ മണ്ഡലം (ചിലിക്ക) സന്ദർശിക്കാനും പാടില്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ഇടയിൽ വെള്ള നിറത്തിലുള്ള ഡിസ്‌കവറി കാർ ഓടിച്ചുകയറ്റി 20 പേർക്ക് പരിക്കേറ്റുവെന്നാണ് എം.എൽ.എ പ്രശാന്ത് കുമാർ ജഗ്‌ദേവിനെതിരെയുള്ള ആരോപണം. അപകടം പറ്റിയ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

Read Also: ഹോമിയോ ഡോക്ടർമാരുടെ വിരമിക്കൽപ്രായം 60 വയസ് ആക്കണം; ഹർജി സുപ്രിം കോടതിയിൽ

ഒഡീഷ ഹൈക്കോടതി നേരത്തെ എം.എൽ.എയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മറ്റൊരു വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ഇത്തരമൊരു നീക്കം ഒരിക്കലും ജനപ്രതിനിധിയിൽ നിന്നുണ്ടാവാൻ പാടില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നു. പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രശാന്ത് കുമാർ ജ​​‍​ഗ്‍ദേവ് നിയമസഭാംഗമെന്ന നിലയിൽ സ്വാധീനമുള്ള വ്യക്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Story Highlights: Road Rage Case, Supreme Court bans Odisha MLA from attending public events

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top