Advertisement

രാഹുലിനു പകരക്കാരനായി ടി-20 ടീമിൽ; സഞ്ജു ട്രിനിഡാഡിൽ തുടരും

July 29, 2022
6 minutes Read
sanju samson kl rahul

കൊവിഡ് ബാധിച്ച് പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ കെഎൽ രാഹുലിനു പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടി-20 ടീമിൽ ഇടംപിടിച്ചെന്ന് റിപ്പോർട്ട്. താരത്തിൻ്റെ പേര് ടി-20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സഞ്ജു ട്രിനിഡാഡിൽ തന്നെ തുടരുകയാണ്. ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നിലധികം പേർ സെലക്ഷന് ലഭ്യമാകാത്ത സാഹചര്യം ഉണ്ടായെങ്കിലേ താരം കളിക്കാനിടയുള്ളൂ. ഇന്ന് മുതലാണ് ടി-20 പരമ്പര ആരംഭിക്കുക. (sanju samson kl rahul)

അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിലും അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലും നടക്കും. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Read Also: സഞ്ജുവും, ശ്രെയസും തിളങ്ങി; അക്‌സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

ബാംഗ്ലൂർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലിരിക്കെയാണ് രാഹുലിനു കൊവിഡ് സ്ഥിരീകരിച്ചത്.പരുക്കേറ്റതിനെ തുടർന്ന് ജനുവരിയിൽ ശസ്ത്രക്രിയക്ക് വിധേയനായ രാഹുൽ ഫിറ്റ്നസ് വീണ്ടെടുക്കാനായാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. രാഹുലിൻ്റെ തിരിച്ചുവരവായിരുന്നു വിൻഡീസിനെതിരായ ടി-20 പരമ്പര.

ആകെ അഞ്ച് മത്സരങ്ങളാണ് ടി-20 പരമ്പരയിലുള്ളത്. ഇന്ന് നടക്കുന്ന ആദ്യ മത്സരം ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ സെൻ്റ് കിറ്റ്സിലും അവസാന രണ്ട് മത്സരങ്ങൾ ഫ്ലോറിഡയിലുമാണ്.

ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ്: Rohit Sharma(c), Rishabh Pant(w), Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik, Ravindra Jadeja, Axar Patel, Bhuvneshwar Kumar, Arshdeep Singh, Ravi Bishnoi, Harshal Patel, Ravichandran Ashwin, Shreyas Iyer, Kuldeep Yadav, Avesh Khan, Ishan Kishan

Story Highlights: sanju samson t20 team west indies kl rahul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top