അങ്കമാലി ഡയറീസിലെ ശരത് അന്തരിച്ചു

അങ്കമാലി ഡയറീസിലെ അഭിനേതാവ് ശരത് ചന്ദ്രനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെ പിറവം കക്കാട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂടെ, അങ്കമാലി ഡയറീസ്, മെക്‌സിക്കാന്‍ അപാരത, സിഐഎ എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ശരത് ഐടി മേഖലയില്‍ നിന്നാണ് സിനിമ രംഗത്തേക്ക് എത്തിയത്. കക്കാട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ നടക്കും.
യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും. നടന്‍ ആന്റണി വര്‍ഗീസ് അടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നു.
Story Highlights: Sarath of Angamaly Diaries passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here