എസ്.എസ്.സി അഴിമതി: തൃണമൂലിനെ ട്രോളി സി.പി.ഐ.എമ്മിൻ്റെ മണി ഹേസ്റ്റ് പോസ്റ്റർ

ബംഗാൾ അധ്യാപക നിയമന അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസിനെ പരിഹസിച്ച് സി.പി.ഐ.എം. മുഖ്യമന്ത്രി മമത ബാനർജിയെയും ആരോപണ വിധേയനായ മുൻമന്ത്രി പാർത്ഥ ചാറ്റർജിയെയും ട്രോളി പ്രതിപക്ഷം ‘മണി ഹേസ്റ്റ്’ പോസ്റ്റർ പുറത്തുവിട്ടു. പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചിട്ടുള്ളത്.
കേസിൽ പാർത്ഥ ചാറ്റർജിയെ കൂടാതെ തൃണമൂൽ കോൺഗ്രസിലെ കൂടുതൽ നേതാക്കള്‍ ഇഡി നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. എസ്.എസ്.സി അഴിമതിയുമായി ബന്ധപ്പെട്ട് മമത സർക്കാരിലെ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റുളളവര്‍ക്കായി ഇഡി വല വിരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
— CPI (M) (@cpimspeak) July 28, 2022
പൊതുമരാമത്ത് വകുപ്പ് മന്ത്രി മൊളോയ് ഘട്ടക്, തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അനുബ്രത മൊണ്ടാൽ, വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി, തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മനീഷ് ജെയിൻ എന്നിവരാണ് ഇ ഡിയുടെ നിരീക്ഷണത്തിലുള്ളത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് പരേഷ് അധികാരിയെയും മാണിക് ഭട്ടാചാര്യയെയും ഇഡി ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
പാർത്ഥ ചാറ്റർജിയെ കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മന്ത്രി സ്ഥാനത്തു നിന്നും പാർട്ടി പദവികളിൽ നിന്നും പാർത്ഥ ചാറ്റർജിയെ നീക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണ് യോഗം ചേർന്നത്. 2014-21 കാലയളവിൽ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് അഴിമതി ആരോപണം ഉയർന്നത്. ചാറ്റർജിയുടെ കൂട്ടാളിയും നടിയുമായ അർപ്പിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നടത്തിയ പരിശോധനയിൽ 50 കോടിയോളം രൂപ ഇ.ഡി കണ്ടെടുത്തിരുന്നു. നിലവിൽ ഇരുവരും ഇ.ഡി കസ്റ്റഡിയിലാണ്.
Story Highlights: Trinamool trolled by CPI(M) money rush poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here