ഫ്‌ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മിഡിയ അവാര്‍ഡ്; ബെസ്റ്റ് എന്റര്‍ടെയ്‌നര്‍ അഖില്‍ എന്‍.ആര്‍.ഡി

ഫ്‌ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മിഡിയ പുരസ്‌കാരത്തിളക്കത്തില്‍ അഖില്‍ എന്‍.ആര്‍.ഡി. ഇന്‍സ്റ്റഗ്രാമില്‍ ബെസ്റ്റ് എന്റര്‍ടെയ്‌നര്‍ ആയി പ്രിയ പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ട അഖില്‍ നസമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ താരമാണ്.
വ്യത്യസ്തമായ തമാശകളിലൂടെ ആസ്വാദകര്‍ക്ക് ചിരി സമ്മാനിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ അഖില്‍ എന്‍.ആര്‍.ഡി ശ്രദ്ധേയനായത്. 917 K ഫോളോവേഴ്‌സ് ആണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം അഖിലിനുള്ളത്.
Read Also: ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ്; ജേതാക്കളെ നിങ്ങൾക്കും തെരഞ്ഞെടുക്കാം
തന്റെ ഗ്രാമവും ഗ്രാമവാസികളുടെ ചുറ്റുപാടുമുള്ള സംഭവങ്ങളും തമാശരൂപേണ ലഘുവിഡിയോകളായി ചിത്രീകരിച്ചാണ് അഖില്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.
Story Highlights: flowers twentyfour social media award akhil nrd
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here