അട്ടപ്പാടിയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണും; മന്ത്രി പി പ്രസാദ്

അട്ടപ്പാടിയിലെ ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി പി പ്രസാദ്. ആർടിഒയുടെ എണ്ണം കൂട്ടൽ നടപടികൾ വേഗത്തിലാക്കും. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സാഹചര്യത്തിൽ അട്ടപ്പാടിയിലെ കാട്ടാന ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മന്ത്രി പി.പ്രസാദിന്റെ സാന്നിധ്യത്തിൽ യോഗം ചേരുകകായിരുന്നു.
അട്ടപ്പാടി കാവുണ്ടിക്കൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു. സംഭവം ഗൗരവമുള്ളതാണെന്നും പ്രശ്നത്തിൽ സർക്കാരും വനംവകുപ്പും ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Read Also: അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ആക്രമിച്ച സംഭവം; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു
അട്ടപ്പാടി, മലമ്പുഴ ഉൾപ്പെടെ ജില്ലയിലെ മലയോര മേഖലകളിൽ കാട്ടാന അടക്കമുള്ള വന്യമൃഗശല്യം ഏറെയാണ്. എന്നിട്ടും സർക്കാരും വനംവകുപ്പും ഗൗരവമായി കാണുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചിരുന്നു.
Story Highlights: P Prasad On Elephant Attack Attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here