തക്കാളി ചേർത്ത നൂഡിൽസ് കഴിച്ച് 27കാരി മരിച്ചു; തക്കാളിയിൽ എലിവിഷമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ

എലിവിഷമുള്ള തക്കാളി ചേർത്ത നൂഡിൽസ് കഴിച്ച് മുംബൈയിൽ 27 വയസുള്ള യുവതി മരിച്ചു. മലാഡിലെ പാസ്കൽ വാഡിയിലാണ് സംഭവം നടന്നത്. എലിവിഷം കലർത്തിയ തക്കാളി മാഗിയിൽ ചേർത്തതാണ് അപകടത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു. രേഖ നിഷാദ് എന്ന യുവതിയാണ് മരിച്ചത്. ( Woman Eats Maggi With Tomatoes, Dies )
എലിശല്ല്യം രൂക്ഷമായതോടെ ജൂലൈ 21ന് എലികളെ കൊല്ലാനായി തക്കാളിയിൽ വിഷം ചേർത്തിരുന്നു. പിറ്റേന്ന് നൂഡിൽസ് ഉണ്ടാക്കവേ അബദ്ധത്തിൽ എലിവിഷമുള്ള തക്കാളി ചേർക്കുകയായിരുന്നുവെന്ന് മാൽവാനി പൊലീസ് സബ് ഇൻസ്പെക്ടർ മൂസ ദേവർഷി പറഞ്ഞു. ടി.വി കണ്ടുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് യുവതിക്ക് അബദ്ധം പറ്റിയത്.
Read Also: സ്വാദിനൊപ്പം ആരോഗ്യവും; ജപ്പാൻ വിഭവമായ ‘ഒമുറൈസ്’ വീട്ടിൽ തയാറാക്കാം എളുപ്പത്തിൽ
യുവതി ഭർത്താവിനും സഹോദരനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മാഗി കഴിച്ച് മണിക്കൂറുകൾ കഴിഞ്ഞതോടെ യുവതി ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് ഭർത്താവും സഹോദരനും ചേർന്നാണ് യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു.
കേസിൽ ദുരൂഹതയൊന്നുമില്ലെന്നാണ് മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യക്തമാക്കുന്നത്. അപകടമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ചയാണ് യുവതി മരിച്ചത്.
Story Highlights: Woman Eats Maggi With Tomatoes, Dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here