പശ്ചിമ ബംഗാളിൽ വൻ ഹെറോയിൻ വേട്ട; 3 പേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ ബിജ്പൂരിൽ ഹെറോയിൻ വേട്ട. 166 ഗ്രാം ഹെറോയിനുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ സൂചനയെത്തുടർന്ന് ജോൺപൂർ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
പരിശോധനയ്ക്കിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്തുടർന്ന പൊലീസ് ഇവരുടെ വാഹനം പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 166 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. പിടിയിലായ കാല ബാബു എന്ന രാജാ അൻസാരി (30), യാദവ് എന്ന വാഷിംഗ് അക്രം (24), രാജു സൗ (30) എന്നിവർക്കെതിരെ കൊലപാതം കവർച്ച തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ജഗദ്ദൽ പ്രദേശവാസികളാണ് മൂന്ന് പ്രതികളും. ഹെറോയിൻ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണ്. ജൂലൈ 24 ന് അസം പൊലീസ് 10 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടുകയും, സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Story Highlights: 166 grams of heroin recovered by police in West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here