കൂളിംഗ് ഗ്ലാസ്, സിഗരറ്റ്, കഴുത്തില്‍ ചെയിനും; പുതിയ ലുക്കില്‍ അല്ലു അര്‍ജുന്‍; പുഷ്പ 2 ആണോയെന്ന് ആരാധകര്‍

പുതിയ ലുക്കുകള്‍ പരീക്ഷിക്കാന്‍ ഒട്ടും മടിയില്ലാത്ത താരമാണ് അല്ലു അര്‍ജുന്‍. കഥാപാത്രത്തിനനുസരിച്ച് രൂപവും ഭാവവും സ്റ്റൈലും പലപ്പോഴും മാറ്റിപ്പിടിക്കാറുള്ള താരത്തിന്റെ പുഷ്പയായുള്ള വേഷപ്പകര്‍ച്ച രാജ്യമൊട്ടാകെ ഏറ്റെടുത്തതാണ്. ഉദ്വേഗഭരിതമായ ഒരു പോയിന്റില്‍ പുഷ്പ അവസാനിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ പുഷ്പ 2ന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിരുന്നു. പുഷ്പ 2ല്‍ അല്ലു അര്‍ജുന്‍ ഏത് സ്റ്റൈലിലാണ് എത്തുക എന്നതും ആരാധകരുടെ പ്രധാന കൗതുകമാണ്. എന്നാല്‍ തങ്ങള്‍ ഇതിനുള്ള ഉത്തരം കണ്ടെത്തിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അല്ലുവിന്റെ ഒരുകൂട്ടം ആരാധകര്‍. (Allu Arjun takes the internet by storm with his stylish new look)
ഇന്‍സ്റ്റഗ്രാമില്‍ അല്ലു അര്‍ജുന്‍ തന്റെ പുതിയ ചിത്രം പങ്കുവച്ചതോടെയാണ് പല ഊഹാപോഹങ്ങള്‍ക്കും ചൂടുപിടിച്ചത്. വളരെ വ്യത്യസ്തമായ സ്റ്റൈലില്‍ മാസായി ആത്മവിശ്വാസത്തോടെ ചുരുട്ട് ചുണ്ടില്‍ വച്ച ചിത്രമാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ഇതെങ്കില്‍ ചിത്രമേതെന്ന് പറയാനും പലരും കമന്റ് ചെയ്തിട്ടുണ്ട്.
Read Also: കൊവിഡ് നെഗറ്റീവായി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പോസിറ്റീവ്; ജോ ബൈഡന്‍ ഐസൊലേഷനിലേക്ക് മടങ്ങി
കറുത്ത ലെതര്‍ ജാക്കറ്റും കൂളിംഗ് ഗ്ലാസും അല്ലു അര്‍ജുന്‍ ചിത്രത്തില്‍ അണിഞ്ഞിട്ടുണ്ട്. കഴുത്തില്‍ ചെയിനും കാതില്‍ കടുക്കനും കൂടി കണ്ടതോടെ പുഷ്പ 2ന് വേണ്ടിയുള്ള ലുക്കാണെന്ന് പല ആരാധകരും ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ താരം തയാറായിട്ടില്ല. പുകവലി ആരോഗ്യത്തിന് വളരെയധികം ഹാനികരമാണെന്ന മുന്നറിയിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
Story Highlights: Allu Arjun takes the internet by storm with his stylish new look
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here