Advertisement

‘സഹകരണ മേഖലയിൽ നടക്കുന്നത് സിപിഐഎം കൊള്ള’, പ്രതിസന്ധി കോൺഗ്രസ് പരിഹരിക്കും; കെ സി വേണുഗോപാൽ

July 31, 2022
Google News 2 minutes Read

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ സർക്കാർ ശ്രമിക്കുന്നു. സഹകരണ മേഖലയിൽ നടക്കുന്നത് സിപിഐഎം കൊള്ള. പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് ഇടപെടും. (k c venugopal criticize kerala government karuvannur issue)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

സഹകരണ മേഖലയിലെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും പ്രതിസന്ധികൾ പരിഹരിക്കാൻ കോൺഗ്രസ്‌ ഇടപെടുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. തൃശൂർ കരിവന്നൂർ ബാങ്ക് തട്ടിപ്പും നിക്ഷേപകരുടെ പ്രയാസങ്ങളും ഉയർത്തി ബാങ്ക് ഭരിച്ച സിപിഐഎമ്മിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ഇഡി അന്വേഷണം ഒരു വിഭാഗത്തെ മാത്രം വേട്ടയാടാനുദ്ദേശിച്ചാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. നിയമത്തിന്റെ വഴിയിൽ തന്നെയാണെങ്കിൽ അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം, തൊഴില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഓഗസ്റ്റ് 5 കോൺഗ്രസ്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ചിന്തൻ ശിബിരിൽ പ്രഖ്യാപിച്ചപോലെ തന്നെ കെപിസിസി പുനഃസംഘടന ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

Story Highlights: k c venugopal criticize kerala government karuvannur issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here