Advertisement

‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

July 30, 2022
Google News 1 minute Read

എറണാകുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ഇടുക്കിയില്‍ നേരിയ ഭൂചലനം; രണ്ടു തവണ ഭൂചലനമുണ്ടായെന്ന് റിപ്പോര്‍ട്ട്

യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം തൃക്കാക്കര പൊലീസ് കേസ് എടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും. കാക്കനാട് സര്‍ക്കാര്‍ പ്രസിലെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ അപ്രതീക്ഷിത കരിങ്കൊടി പ്രതിഷേധം.

അതേസമയം എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ നടന്ന അക്രമ സംഭവം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് വ്യക്തികളെ ഉപയോഗിച്ച് അക്രമപ്രവര്‍ത്തനം നടത്താന്‍ തയ്യാറായിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. മുഖ്യമന്ത്രി എവിടെ സഞ്ചരിച്ചാലും അക്രമിക്കാന്‍ ശ്രമിക്കുക എന്നത് കോണ്‍ഗ്രസ് ഒരു അജണ്ടയാക്കി മാറ്റിയിരിക്കുകയാണ്. ആലപ്പുഴയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസുകാരനാണ് ഇന്നത്തെ അക്രമം നടത്തിയിരിക്കുന്നത് എന്നത് ഇതിന്റെ തെളിവാണെന്ന് കോടിയേരി പറഞ്ഞു.

Story Highlights: v shivankutty support over pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here