ജമ്മുകശ്മീരിൽ ഭീകരർക്ക് തിരിച്ചടി നൽകി സൈന്യം; രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടി

ജമ്മുകശ്മീരിൽ ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകി സൈന്യം. സോപോരയിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടി. ബാരാമുള്ളയിൽ നടന്ന ഏറ്റമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു.
ജമ്മുകശ്മീരിലെ ഹാദിപോര, റാഫിയബാദ് മേഖലയിൽ ഭീകരർ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചലിലാണ് രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ പിടികൂടിയത്. താരിഖ് വാനി, ഇഷ്ഫാഖ് വാനി എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പിസ്റ്റളുകൾ, വെടിക്കോപ്പുകൾ തുടങ്ങിവയും പിടിച്ചെടുത്തു. ഇരുവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Read Also: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, രണ്ട് സൈനികർക്ക് പരുക്ക്
ഇതിനിടെ ബാരാമുള്ള ബിന്നർ മേഖലയിൽ ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. പത്താൻ സ്വദേശിയായ ഇർഷാദ് അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഈ വർഷം മെയ് മുതൽ ഇർഷാദ് ലഷ്കർ ഇ തൊയ്ബയുടെ ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. മേഖല വളഞ്ഞ സൈന്യം ഭീകരരുമായ ഏറ്റുമുട്ടൽ തുടരുകയാണ്.
Story Highlights: Lashkar Terrorist Killed In Encounter In Jammu And Kashmir’s Baramulla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here