സംസ്ഥാനത്ത് ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും; നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ടും നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം. ( rain strengthen from today evening )
തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. വ്യാഴാഴ്ച വരെ അതിശക്തമായ മഴക്കാണ് സാധ്യത. ഇന്നും നാളെയും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും. പിന്നീട് വടക്കൻ കേരളത്തിലും മഴ ശക്തമാകും.
നാളെ വയനാടും കാസർകോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇതിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിലും തീവ്രമഴമുന്നറിയിപ്പുണ്ട്. തീരദേശ മലയോരമേഖലകളിൽ പ്രത്യേകജാഗ്രതാനിർദേശം നൽകി.വനമേഖലയിൽ ഉരുൾപ്പൊട്ടൽ സാധ്യത നിലനിൽകുന്നതിനാൽ കൂടുതൽ കരുതൽ വേണം. ബംഗാൾ ഉൾകടലിൽ നിലനില്കുന്ന ചക്രവാതചുഴിയാണ് മഴ സജീവമാകാൻ പ്രധാന കാരണം.ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി.
Story Highlights: rain strengthen from today evening
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here