Advertisement

‘ഏഷ്യാ കപ്പ് കളിക്കാൻ തയ്യാറാണ്’; സെലക്ടർമാരെ അറിയിച്ച് കോലി

July 31, 2022
Google News 5 minutes Read
asia cup virat kohli

ഏഷ്യാ കപ്പിൽ കളിക്കാൻ തയ്യാറാണെന്നറിയിച്ച് സൂപ്പർ താരം വിരാട് കോലി. ടീമിൽ പരിഗണിക്കണമെന്ന് താരം സെലക്ടർമാരോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകളിലും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലും കോലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇത് താരം ആവശ്യപ്പെട്ടിട്ടാണോ എന്നതിൽ വ്യക്തതയില്ല. അതേസമയം, സിംബാബ്‌വെക്കെതിരായ ടി-20 പരമ്പരയിൽ താരം കളിച്ചേക്കുമെന്നാണ് സൂചന. (asia cup virat kohli)

Read Also: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര; സഞ്ജു ടീമില്‍, വിരാട് കോലി ടീമിലില്ല

സിംബാബ്‌വെക്കെതിരായ ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ടീമിലെ സ്ഥാനം നിലനിർത്തുകയായിരുന്നു. ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാൻ ഗിൽ, അക്സർ പട്ടേൽ, ദീപക് ഹൂഡ തുടങ്ങിയവരും ടീമിൽ സ്ഥാനം നിലനിർത്തി. ശിഖർ ധവാനാണ് നായകൻ. ഇഷാൻ കിഷനും ടീമിലുണ്ട്. പേസർ ദീപക് ചാഹറും സ്പിന്നർ വാഷിംഗ്‌ടൺ സുന്ദറും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. രാഹുൽ ത്രിപാഠിയും ടീമിലുണ്ട്. ഇത് ആദ്യമായാണ് ത്രിപാഠിയെ ഏകദിന ടീമിൽ പരിഗണിക്കുന്നത്.

പേസർമാരായി പ്രസിദ്ധ് കൃഷ്ണ, ഷർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ് എന്നിവരാണ് ദീപക് ചഹാറിന് പുറമെ ടിമിലിടം നേടിയത്. യുസ്‌വേന്ദ്ര ചാഹലിന് ഏകദിന പരമ്പരയിൽ നിന്ന് വിശ്രമം അനുവദിച്ചു. കുൽദീപ് യാദവ് ആണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം: Shikhar Dhawan (Capt), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wk), Sanju Samson (wk), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.

Story Highlights: ready to play asia cup virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here