ഹൈദരാബാദില്‍ കനത്ത മഴ; ഹോട്ടലുകളില്‍ നിന്ന് ഒഴുകി നീങ്ങി ബിരിയാണി പാത്രങ്ങള്‍; ഭീകരമെന്ന് നെറ്റിസണ്‍സ്

രാജ്യത്തിന്റെ പലഭാഗങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും മലവെള്ളപ്പാച്ചിലിന്റേയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ശക്തമായ മഴയുള്ള പ്രദേശങ്ങളിലുള്ളവരോട് ബന്ധപ്പെടാനും വാര്‍ത്തകളറിയാനും ആശ്വാസം പകരാനും കൂടി പലരും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഉപയോഗിക്കുകയാണ്. സൈബര്‍ ഇടങ്ങളില്‍ നിറയുന്ന ഈ മഴദൃശ്യങ്ങള്‍ക്കിടയില്‍ ഹൈദരബാദില്‍ നിന്നെത്തിയ ഒരു വിഡിയോ ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചയാകുകയാണ്. വെള്ളക്കെട്ടിന്റെ ഭീകരത വെളിവാക്കുന്നതിനൊപ്പം വിഡിയോ പലരിലും കൗതുകവുമുണര്‍ത്തുന്നുണ്ട്. (There Goes Your Biryani In Hyderabad Rain viral video)
റോഡും തെരുവും നിറയെ വെള്ളം പൊങ്ങിയതിനാല്‍ ഹോട്ടലില്‍ നിന്ന് ബിരിയാണി പാത്രങ്ങള്‍ ഒലിച്ചുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വലിയ പാത്രങ്ങള്‍ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന ചെറു വിഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. വിഡിയോ ഭീകരമാണെന്നാണ് ഹൈദരാബാദി ബിരിയാണി ഇഷ്ടപ്പെടുന്ന പലരുടേയും അഭിപ്രായം.
Read Also: കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു; ഗവിയിലേയ്ക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി
പെരുമഴയുടെ ഭീകരത ദൃശ്യങ്ങള്‍ കാണിച്ചുതരുന്നുണ്ടെങ്കിലും ബിരിയാണി ഒഴുകി നടക്കുന്നത് കാണുന്നതിന്റെ കൗതുകവും പലരും മറച്ചുവയ്ക്കുന്നില്ല. ആരോ ഹോട്ടലില്‍ തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണി പ്രതീക്ഷിച്ച് മണിക്കൂറുകളായി കാത്തിരിക്കുന്നുണ്ടാകുമെന്നും തന്റെ ഓര്‍ഡര്‍ ഇതാ പുറത്തെത്തിയെന്ന് അവര്‍ അറിഞ്ഞുകാണില്ലെന്നും വിഡിയോ പങ്കുവച്ചുകൊണ്ട് ചിലര്‍ അഭിപ്രായപ്പെട്ടു. ദം ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും ഫ്‌ലോട്ടിംഗ് ബിരിയാണി മുന്‍പ് കണ്ടിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുമുണ്ട്.
Story Highlights: There Goes Your Biryani In Hyderabad Rain viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here