മലവെള്ളപ്പാച്ചിലില്‍ മരണം; അച്ചൻകോവിലിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

കനത്ത മഴയും മലവെള്ളപ്പാച്ചിലും കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ അച്ചൻകോവിൽ ഡിവിഷനിലെ കുംഭാ വുരുട്ടിയിലും പാലരുവിയിലും വിനോദസഞ്ചാരികൾക്ക് വിലക്ക്. കല്ലാർ, അടവി, മങ്കയം, പൊൻമുടി, നെയ്യാർ തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു ജനങ്ങൾക്ക് പ്രവേശനമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കുംഭാവരട്ടി വെള്ളച്ചാട്ടത്തിൽ അപകടമുണ്ടായ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി.
Read Also: മലവെള്ള പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം അച്ചന്‍കോവില്‍ കുഭാവുരുട്ടി ജലപാതയിലെ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് തമിഴ്‌നാട് മധുര സ്വദേശി മരിച്ചിരുന്നു. കുമരന്‍ എന്നയാളാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കിഷോര്‍ എന്നയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് സ്വദേശികളുള്‍പ്പെടെ കുഭാവുരുട്ടി വെള്ളച്ചാട്ടം കാണാന്‍ എത്തിയിരുന്നു. വിനോദസഞ്ചാരികളില്‍ ചിലര്‍ കുളിക്കാനിറങ്ങവേ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയും രണ്ടുപേര്‍ അപകടത്തില്‍പ്പെടുകയുമായിരുന്നു. വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് നീരൊഴുക്ക് ശക്തിപ്പെട്ടത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Story Highlights: Tourists are prohibited in Achankovil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here