മലവെള്ള പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുളിക്കുന്നതിനിടയിൽ മലവെള്ള പാച്ചിലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം പൂളപ്പൊയിൽ സ്വദേശി അനിസ് റഹ്മാന്റെ മൃതദേഹമാണ് ഇരുവഴിഞ്ഞി പുഴയിൽ നിന്നും കണ്ടെത്തിയത്.

കോഴിക്കോട് പുന്നക്കൽ ഉരുമി പവർ ഹൗസിനു സമീപത്തു വച്ചാണ് ഇയാൾ മലവെള്ള പാച്ചിലിൽപെട്ടത്. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അനീസ് അടക്കം മൂന്നു പേർ പവർ ഹൗസിന് സമീപം കുളിക്കാനിറങ്ങിയത്. പെട്ടെന്നാണ് മലവെള്ളം പാഞ്ഞെത്തിയത്. മൂന്നുപേരും ഒഴുക്കിൽ പെട്ടെങ്കിലും മറ്റ് രണ്ടു പേരും രക്ഷപ്പെട്ടു. ഇവരാണ് അനീസിനെ കാണാതായ വിവരം അറിയിച്ചത്.

വിവരമറിഞ്ഞെത്തിയ മുക്കം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും അനിസിനെ കണ്ടെത്താനായില്ല. ഞായറാഴ്ച്ച വീണ്ടും തുടർന്ന തെരച്ചിലിലാണ് ഇരുവഴിഞ്ഞി പുഴയിൽ മൃതദേഹം കണ്ടെത്തുന്നത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

Story highlight: Missing young man’s body found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top