‘രക്ഷപ്പെടാനായി താഴേക്ക് ചാടി; വീണുകിടന്ന സ്ഥലത്ത് നിന്ന് മുറിക്കകത്തേക്ക് വലിച്ചു കൊണ്ടു പോയി’; മുക്കത്ത് പീഡനശ്രമം നേരിട്ട യുവതി

ലോഡ്ജ് ഉടമയില്‍ നിന്ന് മുന്‍പും മോശം പെരുമാറ്റമുണ്ടായെന്ന് കോഴിക്കോട് മുക്കത്ത് പീഡനശ്രമം നേരിട്ട യുവതി. ദേവദാസും മറ്റു രണ്ടുപേരും ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. തനിക്ക് നേരെ നടന്ന അതിക്രമം ആസൂത്രിതമായിരുന്നുവെന്നും യുവതി പ്രതികരിച്ചു.
മുക്കത്തെ സ്വകാര്യ ലോഡ്ജ് ഉടമ ദേവദാസും സംഘവും നടത്തിയത് ക്രൂരമായ അതിക്രമമെന്ന് തെളിയിക്കുന്നതാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍. മറ്റ് സ്റ്റാഫുകളെ പറഞ്ഞയച്ചാണ് ഇവര്‍ അതിക്രമത്തിന് ശ്രമിച്ചത്. രക്ഷപ്പെടാനായി താഴേക്ക് ചാടിയ തന്നെ, വീണുകിടന്ന സ്ഥലത്ത് നിന്ന് മുറിക്കകത്തേക്ക് വലിച്ചു കൊണ്ടു പോയി എന്നും യുവതി പറയുന്നു.
അതിക്രമത്തിനുശേഷം ദേവദാസ് പെണ്‍കുട്ടിക്ക് അയച്ച ഭീഷണി സന്ദേശത്തിന്റെ ഉള്‍പ്പെടെ സ്‌ക്രീന്‍ഷോട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.പിടിയിലായ ദേവദാസ്, ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ റിമാന്‍ഡില്‍ തുടരുകയാണ്.
Story Highlights : The young woman who faced the rape attempt in Mukkam about lodge owner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here