‘ഉത്തരവാദിത്തമുള്ള സ്ഥാനത്ത് ഇരുന്നുകൊണ്ട് ഡിവൈഎഫ്‌ഐയുടെ മുഴുവൻ സമയ ജാഥാ മാനേജറായി പ്രവർത്തിക്കുന്നു’; ചിന്ത ജെറോം രാജിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്

സിപിഐഎം സംസ്ഥാന സമിതിയംഗം ചിന്ത ജെറോം സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഉത്തരവാദിത്തമുള്ള സ്ഥാനത്ത് ഇരുന്നുകൊണ്ട് ഡിവൈഎഫ്‌ഐയുടെ മുഴുവൻ സമയ ജാഥാ മാനേജറായി പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. (youth congress against chintha jerome)
ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയുടെ മാനേജരാകുന്നത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബിനു ചുള്ളിയില്‍ രംഗത്തെത്തി. ജുഡീഷ്യല്‍ അധികാരം കൂടിയുള്ള യുവജന കമ്മീഷന്റെ തലപ്പത്തിരുന്ന് രാഷ്ട്രീയം കളിക്കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം തല്‍സ്ഥാനം രാജിവച്ച് ഒഴിയുന്നതാണ് അഭികാമ്യം,’ അല്ലെങ്കില്‍ സര്‍ക്കാര്‍ അവരെ പുറത്താക്കാന്‍ ആര്‍ജ്ജവം കാട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യുവജന കമ്മീഷന്‍ സ്വതന്ത്ര നീതി നിര്‍വ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും പിടിച്ച് ജാഥ മാനേജരായി ജാഥ നയിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നേര്‍ക്കുള്ള വെല്ലുവിളിയും പൗരസമൂഹത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഗവ. സെക്രട്ടറിയുടെ പദവിയിലുള്ള ഉന്നത പൗരബോധവും ജനാധിപത്യ ബോധവും പ്രകടിപ്പിക്കേണ്ടുന്ന പദവിയിലുള്ള ഒരാളില്‍ നിന്ന് ഇത്രയും തരം താണ പ്രവൃത്തിയിൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
Story Highlights: youth congress against chintha jerome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here