Advertisement

വാഷിംഗ്ടണില്‍ പുടിനും ട്രപും കൂടിക്കാഴ്ച നടത്തിയോ?; പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ

August 1, 2022
Google News 3 minutes Read

യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ വാഷിംഗ്ടണിലെത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തില്‍ ഒരു വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം. (24 fact check False claim that Trump, Putin had recent meeting in Washington)

ജൂലൈ 26 ന് ട്രംപിനെക്കാണാന്‍ വാഷിംഗ്ടണില്‍ പുടിനെത്തി എന്ന തലക്കെട്ടോടെയാണ് ഒരു വാര്‍ത്തയും ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച അതീവ നിര്‍ണായകമാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു. എന്നാല്‍ ജൂലൈ 26ന് ഇത്തരമൊരു കൂടിക്കാഴ്ച വാഷിംഗ്ടണില്‍ നടന്നിട്ടില്ല. വ്ലാദിമിര്‍ പുടിന്‍ ഈ അടുത്ത കാലത്ത് നടത്തിയ വിദേശ യാത്ര ഇറാനിലേക്കാണ്. ഈ വര്‍ഷം പുടിന്‍ അമേരിക്ക സന്ദര്‍ശിച്ചിട്ടേയില്ലെന്നാണ് ഔദ്യോഗിക രേഖകള്‍ തെളിയിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്.

Story Highlights: 24 fact check False claim that Trump, Putin had recent meeting in Washington

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here