Advertisement

കനത്ത മഴയില്‍ ജാഗ്രതാ നിര്‍ദേശം; അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി

August 1, 2022
Google News 2 minutes Read
dam shuttern opened due to heavy rain

സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നത്. നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 2.5 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്.( dam shuttern opened due to heavy rain)

മഴ കൂടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കൊല്ലം അച്ചന്‍കോവിലില്‍ വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ അപകടമുണ്ടായ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി. കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് വഴി ഗവിയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. കനത്ത മഴയെ തുടര്‍ന്ന് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം താത്ക്കാലികമായി അടച്ചു.

Read Also: സംസ്ഥാനത്ത് മലയോര മേഖലകളില്‍ പെരുമഴ; കനത്ത ജാഗ്രത

കനത്ത മഴയെ തുടര്‍ന്ന് പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു.
അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകള്‍ പലതും കരകവിഞ്ഞു. ഈ പശ്ചാത്തലത്തിലാമ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

Story Highlights: dam shuttern opened due to heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here