Advertisement

നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തി

August 1, 2022
Google News 2 minutes Read
Earthquake of 6 magnitude Nepal

കിഴക്കന്‍ നേപ്പാളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6 രേഖപ്പെടുത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിലെ ഖോട്ടാങ് ജില്ലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.(Earthquake of 6 magnitude Nepal)

കാഠ്മണ്ഡുവില്‍ നിന്ന് 450 കിലോമീറ്റര്‍ കിഴക്കാണ് ഖോട്ടാങ്. ഞായറാഴ്ച രാത്രി 8:13 ന് മാര്‍ട്ടിന്‍ബിര്‍ട്ടയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അറിയിച്ചു. കാഠ്മണ്ഡു താഴ്വരയിലും കിഴക്കന്‍ നേപ്പാളിലെ മൊറാങ്, ജാപ്പ, സണ്‍സാരി, സപ്താരി, തപ്ലെജംഗ് ജില്ലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Read Also: യു.എ.ഇയിൽ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ: അപകട മേഖലയിൽ നിന്ന് 3,897 പേരെ മാറ്റി

2015 ഏപ്രിലില്‍ നേപ്പാളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9000ത്തോളം പേര്‍ മരിക്കുകയും 20000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Story Highlights: Earthquake of 6 magnitude Nepal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here