കാപ്പി നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നതെങ്ങനെ ?

കാപ്പിയുടെ ആരോഗ്യ ഗുണങ്ങളാണ് കുറച്ച് നാളുകളായി ചർച്ച ചെയ്യപ്പെടുന്നത്. ചിലർ അതിന്റെ ഗുണഗണങ്ങളെ വാഴ്ത്തുമ്പോൾ മറ്റ് ചിലരാകട്ടെ അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ആശങ്കപ്പെടുന്നുണ്ട്. എങ്ങനെയാണ് കാപ്പി നമ്മുടെ തലച്ചോറിനെ ബാധിക്കുന്നത് ? ( how coffee effect brain )
കാപ്പിയും ഉറക്കവും തമ്മിൽ വലിയ ബന്ധമുണ്ട്. കാരണം കാപ്പി കുടിച്ചാൽ ഉറക്കം വരില്ല. അഡിനോസിനുമായി കാപ്പിക്കുള്ള ബന്ധമാണ് ഇതിന് കാരണം. അഡിനോസിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് മനുഷ്യരിൽ ഉറക്കം ഉണ്ടാക്കുന്നത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനിന്റെ ഘടനയ്ക്ക് സമാനമാണ് അഡിനോസിന്റേയും ഘടന. അതുകൊണ്ട് തന്നെ തലച്ചോറിലെ റിസപ്റ്റർ സൈറ്റുകളിൽ അഡിനോസിനെ തള്ളി മാറ്റി കഫീൻ കയറിക്കൂടുന്നു.
Read Also: ചര്‍മത്തിന്റെ മോടികൂട്ടാം; കാപ്പി പൊടി കൊണ്ട് അഞ്ച് കിടിലന്‍ ടിപ്‌സുകള്‍
തലച്ചോറിന്റഎ പ്രവർത്തനത്തെ നല്ല രീതിയിൽ സ്വാധീനിക്കാനും കാപ്പിക്ക് കഴിയും. സന്തോഷം, ഏകാഗ്രത എന്നിവ വർധിപ്പിക്കുന്ന ഡോപ്പമൈൻ, സെറോട്ടോണിൻ, നോർഅഡ്രിനാലിൻ എന്നിവ വർധിപ്പിക്കുന്നതിന് കാപ്പി കാരണക്കാരനാണ്.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് തലച്ചോറിലേക്കുള്ള രക്തയോട്ടം ആരോഗ്യകരമാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Story Highlights: how coffee effect brain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here