Advertisement

സ്മൃതി ഇറാനിയെ താക്കീത് ചെയ്യണം, സോണിയ ഗാന്ധിയെ അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണം; കൊടിക്കുന്നിൽ സുരേഷ്

August 1, 2022
2 minutes Read

സോണിയ ഗാന്ധിയെ സ്മൃതി ഇറാനി അവഹേളിച്ച നടപടിയിൽ സ്പീക്കർ നിലപാട് വ്യക്തമാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് .സ്മൃതി ഇറാനിയെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെടും. ഇക്കാര്യങ്ങളിൽ സ്പീക്കാരിന്റെ യും, സർക്കാരിന്റെ യും നിലപാട് അറിഞ്ഞ ശേഷമേ ചർച്ചകളിൽ സഹകരിക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞിട്ടും ബിജെപി പ്രചരണം നടത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്നും കൊടിക്കുന്നിൽ സുരേഷ് ട്വന്റി ഫോറിനോട് പ്രതികരിച്ചു.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് എന്ന് വിശേഷിപ്പിച്ചത് അത്യന്തം അപലപനീയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് അപമാനിച്ചുവെന്നാണ് സ്‌മൃതി ഇറാനിയുടെ ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോൺഗ്രസിന് ദഹിച്ചിട്ടില്ല. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്സഭയിൽ സ്‌മൃതി പറഞ്ഞു.

Read Also: രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; മറ്റനാൾ വീണ്ടും ഹാജരാകണം; പരാതി നൽകി കോൺഗ്രസ്

രാഷ്ട്രപതിക്കെതിരേയുള്ള ‘രാഷ്ട്രപത്നി’ പരാമര്‍ശത്തില്‍ സോണിയ മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടേയും ആവശ്യം. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേത് നാക്ക് പിഴയാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഞാന്‍ എന്തിന് മാപ്പ് പറയണമെന്നുമായിരുന്നു സോണിയയുടെ ചോദ്യം.

Story Highlights: Kodikkunnil Suresh Against Smriti Irani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top