കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍; പേരാവൂരില്‍ ഒരു കുട്ടിയെ കാണാതായി

കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍. കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്‍പൊട്ടിയത്. പേരാവൂര്‍ മേലെ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് ഒരു കുട്ടിയെ കാണാതായി. നെടുംപുറം ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ രക്ഷപെടുത്തി. (landslide in kannur one missing case reported)
നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി. ചുരം വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കണ്ണൂരിന്റെ മലയോര മേഖലയില്‍ അതിശക്തമായ മഴയാണ്. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കര കവിഞ്ഞൊഴുകുകയാണ്. നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
Read Also: തമിഴ്‌നാട്ടിലും കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്
മഴ തുടരുന്നതിനിടെ ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്നുപേരെ കാണാതായി. സന്തോഷ്, മണിയന്‍, ഗില്‍ബര്‍ട്ട് എന്നിവരെയാണ് കാണാതായത്. മൂന്നുപേര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാര്‍ഡ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രാത്രിയും തെരച്ചില്‍ തുടരും.
Story Highlights: landslide in kannur one missing case reported
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here