ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്ത് അറസ്റ്റില്‍

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ പത്രചാള്‍ ഭൂമി കുംഭകോണ കേസില്‍ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും.( shiv sena mp sanjay raut arrested )
ഇന്നലെ സഞ്ജയ് റാവത്തിനെ 9 മണിക്കൂര്‍ ഇന്ന് ചോദ്യം ചെയ്തിരുന്നു. അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷയോടെയായിരുന്നു ഇ.ഡി. നടപടി. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ വീടിന് മുന്‍പില്‍ തടിച്ചുകൂടിയിരുന്നു. നേരത്തെ സഞ്ജയ് റാവുത്തിന്റെ കുടുംബത്തിന്റെ 11 കോടിയോളം രൂപയുടെ ആസ്തി ഇ.ഡി. കണ്ടുകെട്ടിയിരുന്നു. തെറ്റായ നടപടിയെന്നും കെട്ടിച്ചമച്ച തെളിവുകളെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ശിവസേന വിടില്ലെന്നും മരിച്ചാലും കീഴടങ്ങില്ലെന്നും ട്വീറ്റ് ചെയ്തു
Read Also: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇ.ഡി കസ്റ്റഡിയിൽ
ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്റെ ബന്ദൂക്കിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടില്‍ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തു.
Story Highlights: shiv sena mp sanjay raut arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here