Advertisement

പോളണ്ടിനെ കുറിച്ച് മിണ്ടരുത്”; അച്ഛന്റെ ഡയലോഗുള്ള ടീഷർട്ടിട്ട് വിനീത്

August 1, 2022
Google News 3 minutes Read

പോളണ്ടിനെ കുറിച്ച് പറയുമ്പോഴേ മലയാളികൾ ഓർക്കുന്നത് നടൻ ശ്രീനിവാസനെ ആയിരിക്കും. സന്ദേശം സിനിമയിലെ ആ ഡയലോഗ് എങ്ങനെ മറക്കാനാണല്ലേ… മലയാളികളുടെ ജീവിതത്തോടെ ചേർന്ന് നിൽക്കുന്ന സിനിമയാണ് സന്ദേശം. അതിലെ പല ഡയലോഗുകളും നമുക്ക് മനഃപാഠമാണ്. അദ്ദേഹത്തിന്റെ മകനും ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ അങ്ങ് പോളണ്ടിൽ പോയി പറഞ്ഞിരിക്കുകയാണ്. വിനീത് പങ്കിട്ട ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലായിരിക്കുന്നത്.

പോളണ്ടിൽ പോയപ്പോൾ അച്ഛന്റെ ഡയലോഗുള്ള ടീഷർട്ട് ധരിച്ച് ‘മിണ്ടരുത്’ എന്ന് വ്യക്തമാക്കിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്. ടിഷര്‍ട്ട് നല്‍കിയതിന് ആര്‍.ജെ മാത്തുക്കുട്ടിയാണെന്നും വിനീത് ശ്രീനിവാസന്‍ പോസ്റ്റിൽ പറയുന്നുണ്ട്. ഇനി നിക്കരാഗ്വയിൽ എന്ത് സംഭവിച്ചുവെന്ന് നോക്കൂവെന്ന് ഉപദേശിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. എന്തുതന്നെയാണെങ്കിലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

സന്ദേശം സിനിമയിലെ പ്രഭാകരന്‍ കോട്ടപ്പള്ളിയെന്ന ആര്‍.ഡി.പിക്കാരന്റെ ഈ ഡയലോഗ് മലയാളികള്‍ അത്രപെട്ടന്ന് മറക്കില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്‍ എഴുതിയ സന്ദേശം എന്ന ചിത്രത്തിലെ ഡയലോഗാണിത്. ഒരേ വീട്ടില്‍ എതിര്‍ പാര്‍ട്ടിക്കാരനായ സഹോദരനുമായി തര്‍ക്കിക്കുന്ന ഈ രംഗങ്ങളിലെ ശ്രീനിവാസന്റെയും ജയറാമിന്റെയും പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചിരുന്നു. പൊള്ളയായ രാഷ്ട്രീയ കോമാളിത്തരങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നുകാട്ടിയ ചിത്രമായിരുന്നു സന്ദേശം.

Story Highlights: vineeth sreenivasan instagram post viral on sandesham movie dialogue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here