Advertisement

അമേരിക്കയിലേക്കുള്ള വീസയിൽ അനിശ്ചിതത്വം; അവസാന ടി-20കളും വിൻഡീസിൽ തന്നെ നടന്നേക്കും

August 1, 2022
Google News 2 minutes Read
Visa India West Indies USA

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അമേരിക്കയിലേക്കുള്ള വീസ ലഭിക്കുന്നതിൽ അനിശ്ചിതത്വം. ഇതോടെ, പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടന്നേക്കും. അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെയും വീസ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇന്നാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. (Visa India West Indies USA)

ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 68 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗ്, അശ്വിൻ, രവി ബിഷ്ണോയ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്‌ത്തി. ജഡേജക്കും ഭുവനേശ്വർ കുമാറിനും ഓരോ വിക്കറ്റ് ലഭിച്ചു.

Read Also: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര; സഞ്ജു ടീമില്‍, വിരാട് കോലി ടീമിലില്ല

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മ മുന്നിൽ നിന്ന് നയിച്ചു മികച്ച തുടക്കം നൽകിയ രോഹിത് 44 പന്തിൽ 64 റൺസ് നേടി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച ദിനേശ് കാർത്തിക് 19 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിൽ നന്നായി തുടങ്ങിയ ആതിഥേയർക്ക് പരിചയക്കുറവ് വിനയായി. മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ കരീബിയൻ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തിൽ 122 റൺസിൽ അവസാനിച്ചു. 20 റൺസെടുത്ത ഓപ്പണർ ഷമാർ ബ്രൂക്സ് ആണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ.

Story Highlights: Visa India West Indies T20 USA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here