Advertisement

കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസ്: ബെന്നറ്റ് എബ്രഹാമിനെ ഇ ഡി ചോദ്യം ചെയ്യുന്നു

August 2, 2022
2 minutes Read

കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ ഡി ഓഫിസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യല്‍. കേസില്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ ഇ ഡി മുന്‍പ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബെന്നറ്റ് എബ്രഹാമിനേയും ഇ ഡി വിശദമായി ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. (ED questioned Bennett Abraham karakkonam medical collage case)

കോഴക്കേസില്‍ തുടര്‍ച്ചയായി രണ്ട് ദിവസമാണ് ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കോളജ് സെക്രട്ടറി ടി പി പ്രവീണിനെയും വരുംദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്‌തേക്കും.

Read Also: ‘അട്ടപ്പാടിയില്‍ പോകും, മധുവിന്റെ അമ്മയെ കാണും’; കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് വി ഡി സതീശന്‍

മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. സഭാ ആസ്ഥാനത്തടക്കം ഇ ഡി നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ ഇ ഡി ചോദ്യം ചെയ്തത്.10 മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നിരുന്നു.

Story Highlights: ED questioned Bennett Abraham karakkonam medical collage case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top