ഈസ്റ്റ് ബംഗാളിനെ ഇനി ഇമാമി സ്പോൺസർ ചെയ്യും

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിൻ്റെ പുതിയ സ്പോൺസർമാരായി ഇമാമി ഗ്രൂപ്പ്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈസ്റ്റ് ബംഗാൾ എഫ്സി എന്ന പേരിൽ തന്നെയാവും ക്ലബ് മത്സരങ്ങൾ കളിക്കുക. നേരത്തെ, ശ്രീ സിമൻ്റ്സ് സ്പോൺസർമാർ ആയിരുന്നപ്പോൾ ശ്രീ സിമൻ്റ്സ് ഈസ്റ്റ് ബംഗാൾ എന്നായിരുന്നു ക്ലബിൻ്റെ പേര്.
ക്ലബിലെ 77 ശതമാനം ഓഹരി ഇമാമി ഗ്രൂപ്പിനാവും. ബാക്കി ഓഹരി ഈസ്റ്റ് ബംഗാൾ ക്ലബിൻ്റെ പേരിലാണ്. ബോർഡിൽ ഇമാമി ഗ്രൂപ്പിൽ നിന്ന് ഏഴ് പേരുണ്ടാവും. ബാക്കി മൂന്ന് പേർ ഈസ്റ്റ് ബംഗാളിന്റെ പ്രതിനിധികവും. ഇന്ത്യൻ ദേശീയ ടീം മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ആണ് ഈസ്റ്റ് ബംഗാൾ പരിശീലകൻ.
Story Highlights: emami group east bengal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here