Advertisement

വെറും 3 ദിവസം കൊണ്ട് ഹംപി കറങ്ങി വരാം; ടൂർ പാക്കേജുമായി സർക്കാർ

August 2, 2022
Google News 2 minutes Read
hampi three days trip irctc

യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശമാണ് കർണാടകയിലെ ഹംപി. 14-ാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഹോസ്‌പേട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഹംപിയുടെ വിസ്തീർണം 4,100 ഹെക്ടെയറാണ്. അത്യന്തം പ്രൗഢഗംഭീരമായ മാളികകളും ക്ഷേത്രങ്ങളും ഉണ്ടായിരുന്ന ഹംപി ഇന്ന് പോയകാലത്തിന്റെ അവശേഷിപ്പുകൾ മാത്രം പേറുന്ന പുരാതന നഗരത്തിന്റെ പ്രേതാത്മാവ് മാത്രമാണ്. ചരിത്രവും, സംസ്‌കാരവും ഇഷ്ടപ്പെടുന്നവർ ഉറപ്പായും ഹംപി കണ്ടിരിക്കണം. ( hampi three days trip irctc )

വെറും മൂന്ന് പകലും രണ്ട് രാത്രിയും മതി ഹംപിയെ അടിമുടി തൊട്ടറിഞ്ഞ് വരാൻ. ഐആർസിടിസി ഇതിനായി പ്രത്യേക ടൂർ പാക്കേജ് ഒരുക്കിയിട്ടുണ്ട്.

ഹുബ്ബലി റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ എത്തിച്ചേരുന്ന നിങ്ങളെ ടൂർ ഗൈഡ് വന്ന് കൂട്ടിക്കൊണ്ടുപോകും. ഹോട്ടലിലെ ചെക്ക് ഇൻ കഴിഞ്ഞ ശേഷം പിന്നീട് കാഴ്ചകൾ കാണാനുള്ള സമയമാണ്.

Read Also: വില 700 രൂപ മാത്രം; ഒറ്റ ദിവസത്തെ ടൂർ പാക്കേജ് ഒരുക്കി കെഎസ്ആർടിസി

വീരുപക്ഷ ക്ഷേത്രം, കടലെ കാലു ഗണേശ, സസിവെ കാലു ഗണേശ, കൃഷ്ണ ക്ഷേത്രം, ലക്ഷ്മി നരസിംഹ, ബദാവി ലിംഗ, സിസ്റ്റർ സ്റ്റോൺസ്, ഭൂഗർഭ ക്ഷേത്രം, മിന്റ് ഹൗസ്, എലഫന്റ് സ്റ്റേബിൾസ്, ഹസാര രാമ ക്ഷേത്രം, പാലസ് ഏരിയ, മഹാനവമി ഡിബ്ബ, ക്വീൻസ് ബാത്ത് എന്നിവ കാണാം. വൈകീട്ട് തുംഗ ഭദ്ര ഡാമും കണ്ട് രാത്രി ഹോട്ടലിലേക്ക് മടങ്ങാം.

രണ്ടാം ദിവസം ബദാമി ഐഹോൾ പട്ടാഡ്കലിലേക്ക് പോകണം. ഇവിടെ ബനശങ്കരി ക്ഷേത്രം, ബദാമി ഗുഹകൾ, പട്ടടക്കൽ മല്ലികാർജുന-ഐഹോൾ ദുർഗാഡഗുഡി എന്നിവ കണ്ട് രാത്രി ഹോട്ടലിൽ പോയി ഉറങ്ങാം.

മൂന്നാം ദിവസം വിജയ വിത്തല ക്ഷേത്രവും അവിടുത്തെ വിശ്വപ്രസിദ്ധമായ കല്ല് കൊണ്ടുള്ള രഥവും, കിംഗ്ട്‌സ ബാലൻസ്, പുരന്ദര മണ്ഡപം, ഓൾഡ് പില്ലർ ബ്രിഡ്ജ് എന്നിവയും കണ്ട് ഹൂബ്ലി റെയിൽവേ സ്റ്റേഷനോ ബസ് സ്റ്റാൻഡിലോ കൊണ്ടിപോയി വിടും. ഇവിടെ നിന്ന് വീട്ടിലേക്ക് മടക്കം.

ചെലവ്

ഹോട്ടലിൽ നിന്ന് സെഡാനിലാകും നിങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക. താമസമുൾപ്പെടെ ഒരാൾക്ക് 21,760 രൂപയും, രണ്ട് പേരുടെ ഷെയറിംഗ് ആണെങ്കിൽ 11,260 രൂപയും, മൂന്ന് പേരുണ്ടെങ്കിൽ 8,000 രൂപയുമാണ് ഒരാളുടെ നിരക്ക്. അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടി കൂടെയുള്ളവർക്ക് എക്‌സ്ട്രാ ബെഡ് ഉൾപ്പെടെ 3,470 രൂപയാകും കുഞ്ഞിനായി മാറ്റി വയ്‌ക്കേണ്ടത്. പ്രത്യേക കിടക്ക വേണ്ടെങ്കിൽ 2,610 രൂപ കുഞ്ഞിനായി നീക്കി വച്ചാൽ മതി.

എ.സി വണ്ടിയാലകും യാത്ര. താമസിക്കാനും എ.സി മുറി തന്നെയാകും നൽകുക. ഹോട്ടലിൽ കോമപ്ലിമെന്ററി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകും. ടോൾ, പാർക്കിംഗ്, ഡ്രൈവർ ബാറ്റ, സ്റ്റേറ്റ് പർമിറ്റ് ചാർജുകളെല്ലാം പാക്കേജിൽ ഉൾപ്പെടും. ട്രാവൽ ഇൻഷുറൻസും പാക്കേജിലുണ്ട്.

Story Highlights: hampi three days trip irctc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here