Advertisement

മൊബൈലിൽ ഉച്ചത്തിൽ പാട്ടുവെച്ചതിന് പാലക്കാട് യുവാവ് സഹോദരനെ അടിച്ചു കൊന്നു

August 2, 2022
Google News 2 minutes Read
Palakkad youth beats his brother to death

മൊബൈൽ ഫോണിൽ ശബ്ദം കൂട്ടി പാട്ടുവെച്ചതിന് പാലക്കാട് യുവാവ് സഹോദരനെ അടിച്ചു കൊന്നു. കൊപ്പം മുളയംകാവ് സ്വദേശി സൻവർ ബാബുവാണ് ഇളയ സഹോദരൻ ഷക്കീറിൻ്റെ മർദ്ദനമേറ്റ് മരിച്ചത്. മൊബൈലിൽ ഉറക്കെ പാട്ടു വെച്ചതിന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് കേസിനാസ്പദമായ സംഭവം. സൻവർ ബാബു മൊബൈലിൽ പാട്ടുവെച്ചപ്പോൾ ശബ്ദം കുറക്കാൻ ഷക്കീർ ആവശ്യപ്പെട്ടു. എന്നാൽ ശബ്ദം കുറയ്ക്കാതെ വന്നതോടെ ഷക്കീർ വീടിന് പുറക് വശത്ത് നിന്നും മരക്കഷണമെടുത്ത് സൻവർ ബാബുവിനെ മർദിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ സൻവർ ബാബു മരിക്കുകയായിരുന്നു. സംഭവത്തിൽ കൊപ്പം പൊലീസ് സഹോദരൻ ഷക്കീറിനെ അറസ്റ്റ് ചെയ്തു.

Story Highlights: Palakkad youth beats his brother to death for playing loud music on his mobile phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here