‘പതിയെ രാജിയിലേക്ക് കടക്കും’; വ്യക്തമാക്കി മാർപാപ്പ

പതിയെ രാജിയിലേക്ക് കടക്കുമെന്ന് സൂചന നൽകി പോപ് ഫ്രാൻസിസ്. രാജിയെ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും എന്നാൽ ഒരു പോപ്പ് രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി. ( pope Francis may resign )
മുട്ട് വേദന കാരണം തനിക്ക് പണ്ടത്തെ പോലെ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ അൽപം വിശ്രമവും പതിയ രാജിയിലേക്കും കടക്കുമെന്ന് പോപ് ഫ്രാൻസിസ് വ്യക്തമാക്കി. തന്റെ പ്രായവും ശാരിരകാവസ്ഥയും കണക്കിലെടുത്ത് സഭയെ സേവിക്കാൻ അൽപം ഊർജം ബാക്കി വയ്ക്കണമെന്നും രാജി വയ്ക്കാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കണമെന്നും മാർപാപ്പ പറയുന്നു.
മാർപാപ്പയുടെ കാനഡ യാത്ര അത്യന്തം വിഷമകരമായിരുന്നു. കസേരയിൽ എഴുനേൽക്കാനും ഇരിക്കാനുമെല്ലാം വിഷമകരമായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നിട്ടും കാനഡയിലെ ക്രൈസ്തവ സഭ നടത്തുന്ന സ്‌കൂളുകളിൽ വംശീയ അധിക്ഷേപം നേരിട്ടവരോട് മാപ്പ് അപേക്ഷിക്കാൻ മാർപാപ്പ നുനവുട്ടിൽ നേരിട്ടെത്തിയിരുന്നു.
Story Highlights: pope Francis may resign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here